ബെംഗളൂരു: കാവിക്കൊടി ഇന്ത്യയുടെ ദേശീയ പതാകയാക്കി മാറ്റുമെന്ന വിവാദ പ്രസ്താവനയുമായി കർണാടക മന്ത്രി രംഗത്ത്. ഗ്രാമവികസന മന്ത്രി കെ എസ് ഈശ്വരപ്പയാണ് ഒരു നാൾ ചെങ്കോട്ടയിൽ കാവിക്കൊടി ഉയർത്തുമെന്ന് മാധ്യമങ്ങൾക്ക് മുന്നിൽ പ്രഖ്യാപിച്ചത്. ഹിജാബ് വിരുദ്ധ സമരത്തിനിടെ കഴിഞ്ഞ ദിവസം ശിവമോഗ പി യു കോളേജിൻ്റെ കൊടിമരത്തിലെ ദേശീയ പതാക ഒരു സംഘം വലിച്ചുകീറി, അവിടെ കാവിക്കൊടി കെട്ടിയിരുന്നു. ദേശീയ പതാകയെ അപമാനിച്ചെന്നാരോപിച്ച് കോൺഗ്രസ് രംഗത്ത് എത്തിയതിനു പിന്നാലെയാണ് മന്ത്രിയുടെ പരാമര്‍ശങ്ങള്‍.
എല്ലായിടത്തും തങ്ങള്‍ കാവി പതാക ഉയര്‍ത്തുമെന്നും ഇന്നോ അല്ലെങ്കില്‍ നാളെയോ ഇന്ത്യ ഒരു ഹിന്ദു രാജ്യമായി മാറുമെന്നും ഈശ്വരപ്പ കൂട്ടിച്ചേർത്തു. ‘അടുത്ത നൂറുവര്‍ഷത്തിനോ ഇരുനൂറു വര്‍ഷത്തിനോ അല്ലെങ്കില്‍ അഞ്ചുവര്‍ഷത്തിനോ ഇടയില്‍ ദേശീയപതാകയായി കാവി പതാക മാറും. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് രാമനും ഹനുമാനുമൊക്കെ അവരുടെ രഥത്തില്‍ കാവി പതാക ഉപയോഗിച്ചിരുന്നില്ലേ?. ഭാവിയിലും ഇത് സംഭവിക്കില്ലെന്ന് ആര്‍ക്കറിയാം. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് പറഞ്ഞപ്പോള്‍ ജനങ്ങള്‍ ഞങ്ങളെ നോക്കി ചിരിച്ചില്ലേ. എന്നാല്‍, അത് ഇപ്പോള്‍ സാധ്യമാക്കിയില്ലെ?’ ഈശ്വരപ്പ പറഞ്ഞു. വിവാദ പ്രസ്താവന നടത്തിയതിനൊപ്പം ത്രിവര്‍ണ പതാകയാണ് ഇപ്പോള്‍ നമ്മുടെ ദേശീയ പതാകയെന്നും അതിനെ ബഹുമാനിക്കാത്തവര്‍ ആരായാലും അവര്‍ രാജ്യദ്രോഹികളാണെന്നും ഈശ്വരപ്പ പറഞ്ഞു.
















