ചെന്നൈ; തമിഴ്‌നാട് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ പെട്രോൾ ബോംബ് ആക്രമണം.പുലർച്ചെ ഒന്നര മണിയോടെയാണ് രണ്ട് ബൈക്കുകളിലെത്തിയ സംഘം ഓഫീസിന് നേരെ പെട്രോൾ ബോംബുകൾ എറിഞ്ഞത്.
സംഭവത്തിന് പിന്നാലെ സി.സിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഒരാളെ ചെന്നൈയിലെ നന്ദനത്തിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ വിനോദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു.
അതേസമയം 15 ദിവസം മുമ്പും സമാനമായ സംഭവം ഉണ്ടായി. ഞങ്ങളുടെ ഓഫീസിന് നേരെ 1.30 ഓടെ പെട്രോൾ ബോംബ് എറിയുകയായിരുന്നുവെന്ന് ബിജെപി നേതാവ് കരാട്ടെ ആർ തൈഗരാജൻ പറഞ്ഞു.
Chennai | An unidentified person allegedly throws a petrol bomb at Tamil Nadu BJP office around 1 am. Details awaited. pic.twitter.com/vglWAuRf5G
— ANI (@ANI) February 9, 2022
















