മലമ്പുഴ ചെറാടിലെ ദൗത്യം എളുപ്പമായിരുന്നുവെന്ന് ലെഫ്.കേണൽ ഹേമന്ദ് രാജ് ട്വന്റിഫോറിനോട്. എന്നാൽ മലയുടെ ഘടന മാത്രമാണ് ദൗത്യം ശ്രമകരമാക്കിയത്. പാറയിലൂടെ കയറുന്നത് വെല്ലുവിളിയായെന്ന് ഹേമന്ദ് രാജ് പ്രതികരിച്ചു.
ഹേമന്ദ് രാജിന്റെ വാക്കുകൾ….
‘ കശ്മീരിലും മറ്റും സമാനമായ നിരവധി ദൗത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. സംഘത്തിലുള്ളവരെല്ലാം പർവതാരോഹകരാണ്. ഭൂപ്രകൃതി അറിയാത്തതുകൊണ്ടുള്ള ബുദ്ധിമുട്ട് മാത്രമാണ് ഉണ്ടായിരുന്നത്. ഭയങ്കര കുത്തനെയുള്ള മലയായിരുന്നു ചെറാടിലേത്. രാത്രിയിൽ തന്നെ മലയിലേക്ക് കേറാൻ ശ്രമിച്ചിരുന്നു. രണ്ട് തവണ ബാബുവിന്റെ അടുത്ത് വരെ പോയി. 200 മീറ്റർ അകലെ നിന്ന് ബാബുവിന് ആത്മവിശ്വാസം നൽകി. അവിടെ നിന്ന് 400 മീറ്റർ മുകളിലേക്ക് രാവിലെ ആറ് മണിയോടെയാണ് എത്തിയത്. ഡ്രോണാണ് ഏറ്റവും കൂടുതൽ സഹായകരമായത്. ബാബു ഇരിക്കുന്ന സ്ഥല ലൊക്കേറ്റഅ ചെയ്യാനും മറ്റും ഡ്രോൺ വളരെയധികം സഹായിച്ചു. ഒപ്പം എൻഡിആർഎഫിന്റെ സംഘവും, പൊലീസ് സേനയും ചേർന്നതോടെ കാര്യങ്ങൾ കൂടുതൽ എളുപ്പമായി. മാനസികമായ കരുത്തനായിരുന്നു ബാബു. വളരെ ആത്മവിശ്വാസത്തോടെയാണ് ബാബു ഞങ്ങളോട് പ്രതികരിച്ചത്. അതുകൊണ്ട് തന്നെ ബാബുവിനെ രക്ഷപ്പെടുത്താനും പെട്ടെന്ന് സാധിച്ചു’ എന്നും അദ്ദേഹം വ്യക്തമാക്കി.

















