കാഠ്മണ്ഡു : നേപ്പാൾ അതിർത്തിയിൽ ചൈനയുടെ അതിക്രമം.ചൈന അതിക്രമിച്ചുകയറുന്നതായി റിപ്പോർട്ട്. ഇത് സംബന്ധിച്ച നേപ്പാൾ സർക്കാരിന്റെ റിപ്പോർട്ടിനെ ഉദ്ധരിച്ച് ബി.ബി.സിയാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്. നേപ്പാൾ അതിർത്തിയിൽ ചൈനീസ് കടന്നുകയറ്റം സംബന്ധിച്ച് പുറത്തുവരുന്ന ഔദ്യോഗിക വിവരം ആണിത്. പടിഞ്ഞാറൻ നേപ്പാളിലെ ഹംല ജില്ലയിലാണ് ചൈന അതിക്രമിച്ചുകയറുന്നതെന്നാണ് ആരോപണം. എന്നാൽ, കാഠ്മണ്ഡുവിലെ ചൈനീസ് എംബസി ആരോപണം നിഷേധിക്കുകയും ചെയ്തു.
അതേ സമയം, വിഷയത്തിൽ നേപ്പാൾ സർക്കാർ പ്രതികരിച്ചിട്ടില്ല. ചൈനീസ് കടന്നുകയറ്റം സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് നേപ്പാൾ സർക്കാർ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ഇതിന്റെ കാരണവും വ്യക്തമല്ല. കഴിഞ്ഞ സെപ്റ്റംബറിലാണ് റിപ്പോർട്ട് കമ്മിഷൻ ചെയ്തിരിക്കുന്നത്. സമീപകാലത്ത് നേപ്പാളുമായുള്ള ബന്ധം ചൈന മെച്ചപ്പെടുത്തിയിരുന്നു. ഇത് അന്വേഷണ റിപ്പോർട്ടിന് മേൽ സമ്മർദ്ദം ചെലുത്തിയിരിക്കാം എന്നാണ് റിപ്പോർട്ടുകൾ.
















