തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെന്ന് റിപ്പോർട്ടുകൾ. ഇന്ന് ഒരു ഗ്രാമിന് വില 15 രൂപ ഉയർന്നു. ഒരുപവൻറെ വിലയിൽ 120 രൂപയുടെ വർധനവ് ഉണ്ടായി.
22 കാരറ്റ് വിഭാഗത്തിൽ ഗ്രാമിന് 4555 രൂപയാണ് ഇന്നത്തെ വില. 4540 രൂപയായിരുന്നു ഇന്നലെ ഇതേ വിഭാഗത്തിലെ സ്വർണ്ണവില. ഇതോടെ ഒരു പവൻ സ്വർണ്ണവിലയും വർധിച്ചു. 36320 രൂപയായിരുന്നു ഇന്നലെ ഒരു പവൻ സ്വർണത്തിന് വില. ഇന്ന് 36440 രൂപയാണ് ഒരു പവൻ സ്വർണത്തിന് വില.
ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണനം. 18 കാരറ്റ് വിഭാഗത്തിലും സ്വർണ്ണത്തിന്റെ വില വർധിച്ചു .
















