ഹിജാബ് വിലക്കിൽ വിദ്യാർത്ഥികൾ സമർപ്പിച്ച ഹരജികളിൽ വാദംകേൾക്കൽ നാളത്തേക്ക് മാറ്റിവച്ചു. ജസ്റ്റിസ് ദീക്ഷിത് കൃഷ്ണ അധ്യക്ഷനായ കർണാടക ഹൈക്കോടതി ബെഞ്ചാണ് കേസ് പരിഗണിച്ചത്. നാളെ ഉച്ചയ്ക്ക് 2.30ന് വീണ്ടും വാദംകേൾക്കൽ ആരംഭിക്കും.
ഉഡുപ്പിയിലെ സർക്കാർ പ്രീ-യൂനിവേഴ്സിറ്റി കോളജിലെ അഞ്ച് പെൺകുട്ടികൾ സമർപ്പിച്ച ഹരജികളാണ് ഹൈക്കോടതി പരിഗണിച്ചത്. മുതിർന്ന അഭിഭാഷകനായ ദേവ്ദത്ത് കാമത്ത് ആണ് വിദ്യാർത്ഥികൾക്കു വേണ്ടി കോടതിയിൽ ഹാജരായത്. അഡ്വക്കേറ്റ് ജനറൽ പ്രഭുലിങ് കെ. നവദാഗിയാണ് കോടതിയാണ് കർണാടക സർക്കാരിനു വേണ്ടി കോടതിയിൽ വാദങ്ങൾ അവതരിപ്പിച്ചത്. കേസ് കോടതിയുടെ പരിഗണനയിലുള്ളതിനാൽ അക്രമങ്ങളും പ്രതിഷേധ പരിപാടികളും ഒഴിവാക്കണമെന്ന് ജസ്റ്റിസ് ദീക്ഷിത് കൃഷ്ണ ആവശ്യപ്പെടും ചെയ്തു.
















