ഗുജറാത്ത്: അഹമ്മദാബാദ് സ്ഫോടന പരമ്പര കേസില്‍ 49 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. 28 പേരെ വെറുതെ വിട്ടു. പ്രതികളുടെ ശിക്ഷ ബുധനാഴ്ച വിധിക്കുകയും ചെയ്യും.
ഗുജറാത്ത് പ്രത്യേക കോടതി ജഡ്ജി എ.ആര്. പട്ടേലാണ് പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയത്. കേസിൽ13 വര്‍ഷം വിചാരണ നീണ്ടു.
കേസില്‍ 20 എഫ് ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2008 ജൂലൈ 26ന് നടന്ന സ്ഫോടന പരമ്പരയില്‍ 56 പേര് കൊല്ലപ്പെടുകയും 200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന് പിന്നില്‍ ഇന്ത്യന്‍ മുജാഹിദീന്‍ ആണെന്നാണ് പോലീസ് ഉയർത്തുന്ന ആരോപണം.
















