‘അണ്ണാത്തെ’യ്ക്കു ശേഷം രജനീകാന്ത് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നെല്‍സണ്‍ ദിലീപ്‍കുമാര്‍ എന്ന് റിപ്പോര്‍ട്ടുകള്‍. രജനീകാന്തിന്‍റെ കരിയറിലെ 169-ാം ചിത്രമായിരിക്കും ഇത്. ശിവകാര്‍ത്തികേയന്‍ നായകനായെത്തിയ ഡോക്ടറിന്‍റെ വന്‍ വിജയത്തോടെ തെന്നിന്ത്യന്‍ സിനിമാലോകം മുഴുവന്‍ ശ്രദ്ധിച്ച സംവിധായകനാണ് നെല്‍സണ്‍ ദിലീപ്‍കുമാര്‍. കോലമാവ് കോകില, വരാനിരിക്കുന്ന വിജയ് ചിത്രം ബീസ്റ്റ് എന്നിവയാണ് അദ്ദേഹത്തിന്‍റെ മറ്റു രണ്ട് ചിത്രങ്ങള്‍. പിങ്ക് വില്ലയാണ് ഈ പ്രോജക്റ്റിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്.
ഏപ്രില്‍ അവസാനമോ മെയ് ആദ്യമോ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും 2022 ഡിസംബറിനും 2023 ഫെബ്രുവരിക്കും ഇടയില്‍ ചിത്രം തിയറ്ററുകളില്‍ എത്തിക്കാനാണ് നിര്‍മ്മാതാക്കളുടെ ഉദ്ദേശമെന്നും പിങ്ക് വില്ലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കൊവിഡ് സാഹചര്യങ്ങള്‍ അനുകൂലമെങ്കില്‍ ആറ് മാസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാകാകാനാവുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ അർപ്പിക്കുന്നത്.
















