ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ കൂടുതല്‍ ആശ്വാസം. പ്രതിദിന രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,597 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗ മുക്തരുടെ എണ്ണം 1,80,456.
തുടർച്ചയായ രണ്ടാം ദിവസമാണ് രാജ്യത്ത് കോവിഡ് കേസുകൾ ഒരു ലക്ഷത്തിന് താഴെ റിപ്പോർട്ട് ചെയ്യുന്നത്. സുപ്രിംകോടതി നിർദേശപ്രകാരമുള്ള പരിശോധന കണക്കും കൂടി ചേർത്ത് മരണസംഖ്യ 1,188 ആണ്. 24 മണിക്കൂറിനിടെ 1,80,456 പേർ രോഗമുക്തരായെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ഇതുവരെ 170.21 കോടി വാക്സിൻ ഡോസുകൾ നൽകി. മഹാരാഷ്ട്രയിലെ സ്വകാര്യ ആശുപത്രികളിൽ കാലാവധി കഴിയാറായ 52 ലക്ഷം കോവിഷീൽഡ് വാക്സിൻ ഡോസുകൾ കെട്ടിക്കിടക്കുന്നതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുന്നറിയിപ്പ് നൽകി.
















