ഡെറാഡൂണ്‍: അധികാരത്തിൽ എത്തിയാൽ ഹിന്ദുക്കളുടെ അന്താരാഷ്ട്ര ആത്മീയ തലസ്ഥാനമായി ഉത്തരാഖണ്ഡിനെ മാറ്റുമെന്ന് ഡൽഹി മുഖ്യമന്ത്രിയും എഎപി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ. യുവാക്കൾക്ക് തൊഴിലവസരങ്ങൾ നൽകുന്നതിനൊപ്പം, ടൂറിസത്തിന് വിപുലമായ ഉത്തേജനം നൽകുമെന്നും കെജ്‌രിവാൾ കൂട്ടിച്ചേർത്തു. ഹരിദ്വാറിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആത്മീയ തലസ്ഥാനമാക്കുന്നതോടെ ആയിരക്കണക്കിന് യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭിക്കുമെന്നും ടൂറിസം വളരുമെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി. രാജ്യത്തെ പ്രധാന മതകേന്ദ്രങ്ങളിലേക്കുള്ള തീര്‍ഥാടകരുടെ യാത്ര സുഗമമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
അയോധ്യയിലേക്കും അജ്മീറിലേക്കും കര്‍താര്‍പുര്‍ ഗുരുദ്വാരയിലേക്കും സൗജന്യ തീര്‍ത്ഥയാത്ര അനുവദിക്കും. ഡല്‍ഹിയിലെ മുഖ്യമന്ത്രി തീര്‍ത്ഥയാത്ര യോജനയിലൂടെ 40,000-ഓളം പേര്‍ക്ക് രാജ്യത്തെ വിവിധ ആരാധനലായങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ പ്രധാന മതകേന്ദ്രങ്ങളിലേക്കുള്ള തീർത്ഥാടകരുടെ യാത്ര സുഗമമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഉത്തരാഖണ്ഡിലെ ജനങ്ങൾക്ക് അയോധ്യ ദർശനനവും മുസ്ലീങ്ങൾക്ക് അജ്മീർ ഷെരീഫ് ദർശനവും സുഗമമാക്കും, ഡൽഹിയിലെ ഉദാഹരണം ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. “മുഖ്യമന്ത്രി തീർത്ഥ യാത്രാ യോജന” 40,000 ത്തോളം ആളുകളെ രാജ്യത്തെ വിവിധ ആരാധനാലയങ്ങൾ സന്ദർശിക്കാൻ സഹായിച്ചിട്ടുണ്ടെന്നും ഡൽഹി മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
18 വയസ്സിന് മുകളിലുള്ള എല്ലാ സ്ത്രീകൾക്കും ആവശ്യങ്ങൾക്കായി പ്രതിമാസം 1000 രൂപ വീതം നൽകുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. ഫെബ്രുവരി 14നാണ് ഉത്തരാഖണ്ഡിൽ വോട്ടെടുപ്പ്. മാർച്ച് 10ന് ഫലം പ്രഖ്യാപിക്കും.
















