ഡെറാഡൂൺ: ബോളിവുഡ് താരം അക്ഷയ് കുമാർ ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്‍റെ ബ്രാൻഡ് അംബാസിഡര്‍. സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടി ആയാണ് താരത്തെ ബ്രാൻഡ് അംബാസിഡറാക്കിയത്.
അക്ഷയ് കുമാർ തിങ്കളാഴ്ച ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുമായി കൂടിക്കാഴ്ച നടത്തി. അക്ഷയ് കുമാർ ഉത്തരാഖണ്ഡിന്റെ ബ്രാൻഡ് അംബാസഡറായി പ്രവർത്തിക്കുമെന്ന് സന്ദർശനത്തിന് ശേഷം ധാമി പറഞ്ഞു.
“ഞങ്ങൾ അദ്ദേഹത്തിന് (അക്ഷയ് കുമാറിന്) ഒരു നിർദ്ദേശം നൽകിയിരുന്നു, അദ്ദേഹം അത് സ്വീകരിച്ചു. അദ്ദേഹം ഉത്തരാഖണ്ഡിന്റെ ബ്രാൻഡ് അംബാസഡറായും പ്രവർത്തിക്കും,” ധാമി പറഞ്ഞു.
കൂടിക്കാഴ്ചയ്ക്കിടെ, വരാനിരിക്കുന്ന ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന് താരം ധാമിക്ക് ആശംസകൾ നേർന്നു.
അക്ഷയ് കുമാർ തന്റെ അടുത്ത സിനിമയുടെ ചിത്രീകരണത്തിനായി ഇപ്പോൾ ഉത്തരാഖണ്ഡിലാണ്.
आज प्रख्यात अभिनेता, युवाओं के प्रेरणास्रोत और मेरे मित्र श्री अक्षय कुमार जी का मुख्यमंत्री आवास में स्वागत एवं अभिनन्दन किया।
अक्षय कुमार जी ने राज्य के युवाओं को प्रेरित करने के लिए सरकार द्वारा उठाए गए कदमों की सराहना की और हर संभव सहयोग का आश्वासन दिया।@akshaykumar pic.twitter.com/KFkqe07rwY
— Pushkar Singh Dhami (@pushkardhami) February 7, 2022
















