കൊല്ലങ്കോട്: ആശ്രയം റൂറൽ ഡെവലപ്‌മെന്റ് സൊസൈറ്റി, ആശ്രയം കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസ് ഇക്കോ ക്ലബ്ബ്, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ് നെന്മാറ, ഫോറസ്റ്റ് റേയിഞ്ച് ഓഫീസ് കൊല്ലങ്കോട്, കേരള ഫോറസ്റ്റ് ഡെവലപ്‌മെന്റ് ഏജൻസി എന്നിവ സംയുക്തമായി പരിസ്ഥിതി പുനസ്ഥാപന പദ്ധതിയുടെ ഭാഗമായി പാരിസ്ഥിതിക പ്രാധാന്യമുള്ള സീതാർകുണ്ടിന്റെ പരിസ്ഥിതി നാശത്തിന് കാരണമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ, മദ്യക്കുപ്പികൾ തുടങ്ങിയവയുടെ നിർമാർജ്ജന പ്രവർത്തങ്ങൾക്ക് തുടക്കം കുറിച്ചു.
25 ചാക്കുകളിലായി ഏകദേശം ഒന്നര ടൺ മാലിന്യങ്ങളാണ് അഞ്ചു ഗ്രൂപ്പുകളിലായി അൻപതോളം വരുന്ന അംഗങ്ങൾ ശേഖരിച്ചത്. നിരോധിത മേഖലയാണെങ്കിലും ദിവസേന നിരവധി ആളുകളാണ് സീതാർകുണ്ട് വനമേഖലയിയിലേക്ക് വരികയും വനനശീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു.