ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെ എത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ 83,876 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിവാര കേസുകളിൽ 45% കുറവ് വന്നിട്ടുണ്ട്. 895 പേര്‍ മരിച്ചു. രണ്ട് ലക്ഷത്തിനടുത്താണ് രോഗ മുക്തരുടെ എണ്ണം.
24 മണിക്കൂറിനിടെ 1,99,054 പേര്‍ക്കാണ് രോഗമുക്തി. ഒരു മാസത്തിന് ശേഷമാണ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെ എത്തിയത്. നിലവില്‍ 11,08,938 പേരാണ് ചികിത്സയിലുള്ളത്. ആകെ മരണം 5,02,874. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 7.25 ശതമാനം. ആകെ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 1,69,63,80,755.
















