ബാർമർ:ഇന്ത്യ-പാക് അതിർത്തിയിൽ വൻ മയക്കുമരുന്ന് വേട്ട.അതിർത്തി രക്ഷാ സേന 14 കിലോ കഞ്ചാവ് പിടികൂടി. ഇതിന് 35 കോടി രൂപ വിലവരുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതിർത്തി രക്ഷാ സേനയ്‌ക്ക് പുറമെ സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ്, ബാർമർ പോലീസ് എന്നിവർ സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഇത് കണ്ടെത്തിയത്.
അതേസമയം പാകിസ്താനിൽ നിന്നും ഇന്ത്യയിലേയ്‌ക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച മൂന്ന് കള്ളക്കടത്തുകാരെ സൈന്യം വകവരുത്തി. ജമ്മു കശ്മീരിലെ സാംബ സെക്ടറിലെ അന്താരാഷ്‌ട്ര അതിർത്തി വഴിയാണ് മയക്കുമരുന്ന് കടത്താൻ ശ്രമം നടന്നത്.
















