അമരാവതി: ആന്ധ്രാപ്രദേശിൽ കാർ ലോറിയിൽ ഇടിച്ച് എട്ട് പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. അനന്തപുരം ജില്ലയിലെ ബുഡഗാവി ഗ്രാമത്തിലാണ് അപകടം നടന്നത്.
അമിതവേഗതയിലെത്തിയ കാര്‍ ലോറിയിലിടിക്കുകയായിരുന്നു. കാര്‍ പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ എസ്യുവി കാറിലുണ്ടായിരുന്ന എട്ടുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപകടത്തില്‍ മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
















