അഗർത്തല: ത്രിപുരയില്‍ മദ്യമാണെന്ന് കരുതി ആസിഡ് കുടിച്ച യുവാവ് മരിച്ചു. കാര്‍ത്തിക് മോഹന്‍ ഡെബ്ബാര്‍മ(55)ആണ് മരിച്ചത്.
ഖൊവൈ ജില്ലയിലെ ലങ്കപുര എഡിസി ഗ്രാമത്തിലാണ് സംഭവം. മദ്യമാണെന്ന് തെറ്റിദ്ധരിച്ച് കുപ്പിയിലുണ്ടായിരുന്ന മുഴുവന്‍ ആസിഡും ഇയാള്‍ കുടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ചുതന്നെ ഇയാള്‍ മരിച്ചു.
നാട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആസിഡ് കുടിച്ചതാണ് മരണകാരണമെന്ന് മനസിലായത്.
















