ബംഗളൂരു: അന്തരിച്ച ഗായിക ലതാ മങ്കേഷ്കറോടുള്ള ആദരസൂചകമായി കർണാടകയിൽ രണ്ടു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. സംസ്ഥാനത്ത് രണ്ട് ദിവസത്തേക്ക് എല്ലാ പൊതു,വിനോദ പരിപാടികളും നിരോധിച്ചുവെന്നും ദേശീയ പതാക പകുതി താഴ്ത്തി കെട്ടുമെന്നും മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ പറഞ്ഞു.
കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മുംബൈ ബീച്ച് കാൻഡി ആശുപത്രിയിലായിരുന്നു ലതാ മങ്കേഷ്ക്കറുടെ അന്ത്യം. കോവിഡും ന്യുമോണിയയും ബാധിച്ച് ജനുവരി എട്ടുമുതല്‍ ചികില്‍സയിലായിരുന്നു.
ഐസിയുവിൽ ചികിത്സയിലായിരുന്ന ലതയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ശനിയാഴ്ച രാവിലെ ശ്വാസതടസത്തെ തുടർന്ന് ലത മങ്കേഷ്കറിനെ വീണ്ടും വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നത്. നിരവധി പ്രമുഖര്‍ ലതാ മങ്കേഷ്‌കറിന്റെ ആരോഗ്യവിവരങ്ങള്‍ അന്വേഷിച്ച് എത്തുന്ന സാഹചര്യം കൂടി പരിഗണിച്ച് ആശുപത്രിയുടെ സുരക്ഷയും വര്‍ധിപ്പിച്ചിരുന്നു.
















