ദുൽഖർ സൽമാൻ നായകനാകുന്ന പുതിയ തമിഴ് ചിത്രം ‘ഹേയ് സിനാമിക’യുടെ റിലീസ് പ്രഖ്യാപിച്ചു. മാർച്ച് മൂന്നിന് ചിത്രം തിയറ്ററുകളിൽ എത്തും. ദുൽഖർ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ദുൽഖറിൻ്റെ 33ാമത്തെ ചിത്രം കൂടിയാണ് ‘ഹേയ് സിനാമിക’. കൊറിയോഗ്രാഫര്‍ ബ്രിന്ദ മാസ്റ്ററാണ് ചിത്രത്തിൻ്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.
ദുല്‍ഖറിൻ്റെ തന്നെ ഉടമസ്ഥതയിലുള്ള വേഫയെര്‍ റീലിസ് ആണ് ഈ സിനിമ കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത്. ‘കുറുപ്പ്’ എന്ന ബ്ലോക്ക് ബസ്റ്റര്‍ ചിത്രത്തിന് ശേഷം വരുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായതിനാൽ വലിയ പ്രതീക്ഷയാണ് ‘ഹേയ് സിനാമിക’യ്ക്കുളത്. തമിഴ്,മലയാളം,തെലുഗ്, കന്നഡ ഭാഷകളില്‍ റിലീസ് ചെയ്യുന്ന സിനിമ പ്രശസ്തയായ നൃത്തസംവിധായിക ബ്രിന്ദ ആദ്യമായി സംവിധായക ആകുന്ന ചിത്രം കൂടിയാണ് ‘ഹേയ് സിനാമിക’.
പ്രശസ്ത ഗാനരചയിതാവ് വൈരമുത്തുവിൻ്റെ മകനും ഗാനരചയിതാവും ആയ മധന്‍ കര്‍ക്കിയാണ് രചയിതാവ്. കാജല്‍ അഗര്‍വാളും അദിതി റാവു ഹൈദാരി എന്നിവര്‍ നായികമാര്‍ ആകുന്ന ചിത്രത്തിന് ഗോവിന്ദ് വസന്ത സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ഇതിനകം തന്നെ ചിത്രത്തിൻ്റെ പാട്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി കഴിഞ്ഞു. റൊമാന്റിക് കോമഡി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ജിയോ സ്റ്റുഡിയോസ്, ഗ്ലോബല്‍ വണ്‍ സ്റ്റുഡിയോസ്, വയാകോം 18 എന്നിവരാണ്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FDQSalmaan%2Fposts%2F489268502557857&show_text=true&width=500
















