ചണ്ഡീഗഡ്: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ചരണ്‍ജിത് സിംഗ് ചന്നിയെ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലുധിയാനയില്‍ ഒരു വെര്‍ച്വല്‍ റാലിയെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.പ്രവര്‍ത്തകര്‍ക്കിടയിലും സ്വകാര്യ ഏജന്‍സിയെ ഉപയോഗിച്ച് പാര്‍ട്ടി നടത്തിയ സര്‍വേയുടെയും അടിസ്ഥാനത്തിലാണ് ചന്നിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തീരുമാനിച്ചത്.
അതേസമയം ജനങ്ങളാണ് കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിച്ചതെന്നും പഞ്ചാബ് പറയുന്നത് ഛന്നിയുടെ പേരാണെന്നാണ് രാഹുൽ പ്രഖ്യാപന വേളയിൽ പറഞ്ഞത്. നരേന്ദ്രമോദിയും അരവിന്ദ് കെജരിവാളും ഏകാധിപതികളെ പോലെയാണ് പ്രവർത്തിക്കുന്നത്. എന്നാൽ കോൺഗ്രസ് അങ്ങനെയല്ല. മുഖ്യമന്ത്രി ആരാകണമെന്നതിൽ എല്ലാവരിൽ നിന്നും അഭിപ്രായം തേടി. പഞ്ചാബിലെ ജനങ്ങളാണ് കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിച്ചതെന്നും രാഹുൽ പറഞ്ഞു.
















