അർജുൻ അശോകൻ നായകനാക്കി നവാഗതരായ ആന്‍റോ ജോസ് പെരേരയും എബി ട്രീസ പോളും ചേർന്ന് രചന നിർവഹിച്ച് സംവിധാനം ചെയ്യുന്ന ചിത്രം ‘മെമ്പർ രമേശൻ 9-ാം വാർഡി’ൻ്റെ ടീസർ പുറത്ത്. ബോബൻ ആൻഡ് മോളി എന്‍റർടൈൻമെന്‍റ്സിന്‍റെ ബാനറിൽ ചിത്രം നിർമിക്കുന്നത് ബോബൻ, മോളി എന്നിവരാണ്.
ഗായത്രി അശോകാണ് ചിത്രത്തിലെ നായിക. ഇതിനോടകം തന്നെ ചിത്രത്തിലെ ഗാനങ്ങൾ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിരുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ രമേശൻ എന്ന യുവ രാഷ്ട്രീയ നേതാവിൻ്റെ കഥയാണ് ചിത്രം പറയുന്നത്. സൗഹൃദത്തിനും പ്രണയത്തിനും ഏറെ പ്രാധാന്യം നൽകുന്ന ചിത്രം ഉടൻ തീയേറ്ററുകളിൽ എത്തും.
ചെമ്പൻ വിനോദ്, സാബുമോൻ അബ്ദുസ്സമദ്, ശബരീഷ് വർമ്മ, രൺജി പണിക്കർ, ഇന്ദ്രൻസ്, മാമുക്കോയ, സാജു കൊടിയൻ, ജോണി ആൻറണി, ബിനു അടിമാലി, അനൂപ് (ഗുലുമാൽ), മെബിൻ ബോബൻ, അഭിമന്യു, ശാരിക ഗീതുസ്, സ്മിനു സിജോ, സിനി അബ്രഹാം,സജാദ് ബ്രൈറ്റ്, കല എന്നിവരാണ് മറ്റുള്ള താരങ്ങൾ.
















