ന്യൂഡൽഹി: ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കറുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നികത്താനാവാത്ത വിടവ് എന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. സംഗീതത്തിനപ്പുറം ഉയർന്ന പ്രതിഭയാണ് ലതാ മങ്കേഷ്കറെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു.
മുംബൈ ബീച്ച് കാൻഡി ആശുപത്രിയിൽ വെച്ച് ഇന്ന് രാവിലെ 9.47നാണ് ലതാ മങ്കേഷ്കർ അന്തരിച്ചത്. 92 വയസ്സായിരുന്നു. കോവിഡും ന്യുമോണിയയും ബാധിച്ച് ജനുവരി എട്ടുമുതല്‍ ചികില്‍സയിലായിരുന്നു.
ഇന്ത്യയുടെ ലോകശബ്ദം ആയിരുന്നു ലതാമങ്കേഷ്കര്‍. 1942 മുതല്‍ ആ ശബ്ദം നാലുതലമുറകളിലൂടെ ആറുപതിറ്റാണ്ടാണ് പാട്ടിന്‍റെ അമരത്തിരുന്ന് തുഴഞ്ഞ് മുന്നേറിയത്.
















