കോഴിക്കോട്:കാലിക്കറ്റ് സർവകലാശാലയിൽ ഡിഗ്രി രണ്ടാം സെമസ്റ്ററിന്‍റെ 3500 ഉത്തരക്കടലാസുകൾ കാണാനില്ലെന്ന് പരാതി . 3 മാസം മുമ്പ് മൂല്യനിർണയം കഴിഞ്ഞ ഉത്തര കടലാസാണ് കാണാതായത്. ഉത്തരക്കടലാസ് ഉണ്ടെങ്കിൽ വേഗം എത്തിക്കണമെന്ന് ആവശ്യപ്പെട്ട് പരീക്ഷ കൺട്രോളർ സർക്കുലര്‍ ഇറക്കി.മൂല്യനിർണയം കഴിഞ്ഞ് മാർക്കുകള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയപ്പോഴാണ് മൂവായിരത്തി അഞ്ഞൂറോളം ഉത്തരക്കടലാസ് കാണാതായ വിവരം അധികൃതർ അറിയുന്നത്.
ഉത്തരക്കടലാസ് കണ്ടെത്താന്‍ സർവകലാശാല അനൗദ്യോഗികമായി നടത്തിയ ശ്രമവും പരാജയപ്പെട്ടു.മൂല്യനിർണയം കഴിഞ്ഞ് മൂന്നു മാസമായിട്ടും ഫലം പ്രഖ്യാപിക്കാനാവാതെ വന്നതോടെയാണ് പരീക്ഷാ കണ്‍ട്രോളർ ഇടപെട്ടത്. ഏതെങ്കിലും വിഭാഗത്തില്‍ ഉത്തരപേപ്പർ മാർക്ക് എന്‍റർ ചെയ്യാതെ ഉണ്ടെങ്കില്‍ അറിയക്കണമെന്ന് കാണിച്ച് നിർദേശം നല്‍കി.

















