ലക്നൗ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞടുപ്പിനോടനുബന്ധിച്ചിച്ച് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക(ലോക് കല്യാൺ സങ്കൽപ് പത്ര) ഇന്ന് പുറത്തിറക്കിയേക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേർന്ന് പത്രിക പുറത്തിറക്കുമെന്നാണ് ബിജെപി ഓഫീസ് അറിയിച്ചത്.
ദേശീയത, സദ്ഭരണം, കാശി-മഥുര വികസനം തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തിയുള്ള സമഗ്ര പ്രകടന പത്രികയാകും ഇന്ന് ബിജെപി പുറത്തിറക്കുക. യുപിയുടെ ബിജെപി തെരഞ്ഞെടുപ്പ് ചുമതലയിലുള്ള കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ, അനുരാഗ് താക്കൂർ, ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ്, ദിനേശ് ശർമ്മ എന്നിവരുടെ സാന്നിദ്ധ്യത്തിലാകും അമിത് ഷാ പ്രകടന പത്രിക പുറത്തിറക്കുക.
















