പാലക്കാട്: ജില്ലയിൽ ഒന്നാംവിള കൊയ്ത്തു കഴിഞ്ഞ പ്രദേശങ്ങളിൽ നിന്ന് സപ്ലൈകോ ഇതുവരെ സംഭരിച്ചത് 13.09 (130935653) കോടി കിലോ നെല്ല്. 49717 കർഷകർക്കായി സംഭരിച്ച നെല്ലിന്റെ തുകയായ 366.61 (3666198284) കോടി രൂപ വിതരണം ചെയ്തതായി പാഡി മാർക്കറ്റിംഗ് ഓഫീസർ സി. മുകുന്ദകുമാർ വ്യക്തമാക്കി.
ജില്ലയിൽ കൂടുതൽ നെല്ല് സംഭരിച്ചത് ചിറ്റൂർ താലൂക്കിൽ നിന്നാണ്, 5,1737713 കിലോ നെല്ല്. ആലത്തൂർ താലൂക്കിൽ നിന്നും 44,554303, പാലക്കാട് 30,828998 ഒറ്റപ്പാലം 20,31469 എന്നിങ്ങനെയാണ് നെല്ല് സംഭരണം. പട്ടാമ്പി താലൂക്കിൽ നിന്ന് 1815,295, ഉം മണ്ണാർക്കാട് 68304 കിലോ നെല്ലുമാണ് സംഭരിച്ചിട്ടുള്ളത്.