തിരുവനന്തപുരം: പതിമൂന്ന് വയസുള്ള ബാലനെ പീഡിപ്പിച്ച കേസിൽ മനോരോഗ വിദഗ്ദനായ ഡോ ഗിരീഷ് (58) കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ ജയകൃഷ്ണനാണ് പ്രതി കുറ്റക്കാരനെന്ന് വിധിച്ചത്.
പഠനത്തില്‍ ശ്രദ്ധക്കുറവുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞതിനെത്തുടര്‍ന്നാണ് പതിമൂന്നുകാരനെ ഡോക്ടറെ കാണിക്കാനായി രക്ഷിതാക്കള്‍ കൊണ്ടുപോയത്. ഡോക്ടറെ കണ്ട് മടങ്ങവെ കുട്ടി ഭയന്നിരിക്കുന്നത് കണ്ട് വീട്ടുകാര്‍ ചോദിച്ചപ്പോഴാണ് പീഡനവിവരം പറയുന്നത്.
കൗണ്‍സലിംഗിനിടെ ഡോക്ടര്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ പ്രതി സര്‍ക്കാര്‍ ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍ ആയിരുന്നു.

















