തിരുവനന്തപുരം; വെഞ്ഞാറമൂട്ടിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് കന്യാസ്ത്രീ മരിച്ചു.നാലുപേർക്ക് പരിക്ക്.ഡോട്ടേഴ്സ് ഓഫ് മേരിസഭാ അംഗം നെടുമങ്ങാട് വെള്ളൂർക്കോണത്ത് ലാസ്റ്റ് ലേറ്റ് മാതാ ചർച്ചിലെ സിസ്റ്റർ ഗ്രേസ് മാത്യു (61) ആണ് മരിച്ചത്. വാഹനം ഓടിച്ചിരുന്ന ഫാ. അരുൺ (40), സിസ്റ്റർ എയിഞ്ചൽ മേരി (85), സിസ്റ്റർ ലിഡിയ (38), സിസ്റ്റർ അനുപമ (38) എന്നിവർക്കാണ് പരിക്കേറ്റത്.
പുലർച്ചെ 4.15ന് സംസ്ഥാന പാതയിൽ പിരപ്പൻകോട് സെന്റ് ജോൺസ് ആശുപത്രിക്ക് സമീപത്തായിരുന്നു അപകടം. തൃശൂരിൽ നിന്നും വെള്ളൂർക്കോണത്തേയ്ക്ക് വരുകയായിരുന്ന കോളിസ് കാർ സംഭവസ്ഥലത്ത് വച്ച് നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു.

















