ശ്രീനഗർ; ജമ്മുകശ്മീരിൽ രണ്ട് ഭീകരരെ വധിച്ച് സൈന്യം . ഭീകരവാദ സംഘടനയായ എൽഇടി/ടിആർഎഫിലെ ഭീകരരാണ് കൊല്ലപ്പെട്ടതെന്നാണ് സേന അറിയിച്ചത്. ഇന്ന് പുലർച്ചെയാണ് സുരക്ഷ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്.
പ്രദേശത്ത് സേന തിരിച്ചിൽ തുടരുകയാണ്. കൊല്ലപ്പെട്ട ഭീകരരിൽ നിന്നും 2 പിസ്റ്റളുകളും, മറ്റ മാരകായുധങ്ങളും കണ്ടെടുത്തു.ഏറ്റുമുട്ടലുണ്ടായതിനെ തുടർന്ന് ശ്രീനഗർ സിറ്റിയിൽ സുരക്ഷ ശക്തമാക്കി.
















