കറാച്ചി: പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ വിമര്‍ശിച്ചതിന് മുന്‍ കായികതാരത്തെ വിലക്കി പാകിസ്താന്‍. മുന്‍ ഹോക്കി താരവും 1984ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ നേടിയ ടീം അംഗവുമായ റാഷിദ് ഉൾ ഹസനെയാണ് പാകിസ്താന്‍ ഹോക്കി ഫെഡറേഷന്‍ 10 വര്‍ഷത്തേക്ക് വിലക്കിയത്.
രാജ്യത്തെ കായിക രംഗത്തുള്ള തകര്‍ച്ചയെപ്പറ്റി പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ സമൂഹമാധ്യമത്തില്‍ പരമാര്‍ശം നടത്തിയതിനും പ്രധാനമന്ത്രിക്കെതിരെ നിന്ദ്യമായ ഭാഷ സംസാരിച്ചതിനുമാണ് വിലക്കേര്‍പ്പെടുത്തിയത്.
പാകിസ്താന്‍ ഹോക്കി ഫെഡറേഷന്റെ രക്ഷാധികാരികൂടിയാണ് പാക് പ്രധാനമന്ത്രി. നടപടിയില്‍ പ്രതികരിച്ച റാഷിദ് പ്രധാനമന്ത്രി ഇപ്പോള്‍ സംഘടനയുടെ ചുമതല വഹിക്കുന്നില്ലെന്നും പറഞ്ഞു. സംഘടനയുടെ നീക്കത്തിനെതിരെ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി താന്‍ ശബദ്മുയര്‍ത്തുമെന്നും റാഷിദ് കൂട്ടിച്ചേര്‍ത്തു.
















