ചണ്ഡീഗഡ്: അനധികൃത മണല്‍ ഖനനവുമായി ബന്ധപ്പെട്ട കേസില്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയുടെ അനന്തരവനായ ഭൂപേന്ദ്ര സിങ് ഹണിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച വൈകുന്നേരത്തോടെ കസ്റ്റഡിയിലെടുത്ത ഹണിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. നേരത്തെ നടത്തിയ പരിശോധനകളില്‍ എട്ട് കോടി രൂപയും ഹണിയില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. അനധികൃത മണല്‍ ഖനനം സംബന്ധിച്ച രേഖകളും വസ്തുവകകള്‍ കൈമാറ്റം ചെയ്തതിന്റെ രേഖകളും പിടിച്ചെടുത്തതായി ഇ.ഡി അറിയിച്ചു.
ഇത് കൂടാതെ 21 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം, മൊബൈല്‍ ഫോണുകള്‍,12 ലക്ഷത്തിന്റെ റോളക്‌സ് വാച്ച് തുടങ്ങിയവയും പിടിച്ചെടുത്തു.
അതേസമയം വിഷയത്തില്‍ ഛന്നിയുടെ പ്രതികരണം എത്തിയിട്ടുണ്ട്. നിയമം അതിന്റെ വഴിക്കു പോകട്ടെ. എനിക്ക് പ്രശ്‌നമൊന്നുമില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
















