റോഷൻ മാത്യു, നിമിഷ സജയൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന ചേര ഫെബ്രുവരി 14ന് കോട്ടയത്ത് ആരംഭിക്കും. മിന്നൽ മുരളിയിലൂടെ ശ്രദ്ധേയനായ ഗുരു സോമസുന്ദരം, ടിനി ടോം, ലെന, കവിയൂർ പൊന്നമ്മ എന്നിവരാണ് മറ്റു താരങ്ങൾ.
ഫ്രൈഡ, ലോപോയിന്റ് എന്നീ ചിത്രങ്ങൾക്കുശേഷം ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ചേര. നജിം കോയയാണ് തിരക്കഥ ഒരുക്കുന്നത്. ഫ്രൈഡേയുടെ തിരക്കഥാകൃത്തായിരുന്നു നജിം കോയ.

ചേരയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍തന്നെ വന്‍ വിവാദം ഉയര്‍ത്തിയിരുന്നു. മൈക്കലാഞ്ചലോയുടെ പ്രശസ്തമായ പിയാത്ത ശില്‍പ്പമാതൃകയില്‍ മാതാവിന്റെ മടിയില്‍ കിടക്കുന്ന റോഷന്‍ മാത്യുവിന്റെ ചിത്രമാണ് വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയത്. ഈ പോസ്റ്റര്‍ ഫെയ്‌സ് ബുക്കിലൂടെ പങ്കുവച്ച കുഞ്ചാക്കോ ബോബനും സംവിധായകന്‍ ജീത്തുജോസഫുമടക്കമുള്ളവര്‍ കടുത്ത സൈബര്‍ ആക്രമണത്തിനും വിധേയരായി.
വൈക്കം, ഈരാറ്റുപേട്ട എന്നിവിടങ്ങളാണ് മറ്റു ലൊക്കേഷനുകൾ. ലൈൻ ഒഫ് കളേഴ്സിന്റെ ബാനറിൽ എം.സി അരുൺ നിർമ്മിക്കുന്ന ചിത്രത്തിന് അലക്സ് പുളിക്കൽ ഛായാഗ്രഹണം നിർവഹിക്കുന്നു. സുനിൽ കാര്യാട്ടുകരയാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ. പ്രൊഡക്ഷൻ കൺട്രോളർ സേതു അടൂർ. കലാസംവിധാനം എം. ബാവ.
















