തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 38,684 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു എറണാകുളം 6398, തിരുവനന്തപുരം 5002, കൊല്ലം 3714, തൃശൂര്‍ 3426, കോട്ടയം 3399, മലപ്പുറം 2616, ആലപ്പുഴ 2610, കോഴിക്കോട് 2469, പത്തനംതിട്ട 2069, കണ്ണൂര്‍ 1814, പാലക്കാട് 1792, ഇടുക്കി 1442, വയനാട് 1202, കാസര്‍കോട് 731 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,20,496 സാമ്പിളുകളാണ് പരിശോധിച്ചത്.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,12,986 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,02,193 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനിലും 10,793 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1176 പേരെയാണ് പുതിയതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

















