കൊച്ചി: ഹൈക്കോടതിയിൽ നിന്നും വിധി വന്നതിനുശേഷം ദിലീപിന്റെ ഓഡിയോ പുറത്തുവിടുമെന്ന് മുന്നറിയിപ്പ് നൽകി സംവിധായകന്‍ ബാലചന്ദ്രകുമാര്‍ രംഗത്ത്. ദിലീപ് പറഞ്ഞത് ശാപവാക്കാണോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെക്കുറിച്ച് പറയുന്നതാണ് ഓഡിയോ ക്ലിപ്പിൽ ഉള്ളതെന്നും ബാലചന്ദ്ര കുമാര്‍ പറയുന്നു.
ഒരു സിനിമയിലെ രീതിയില്‍ കൊലപ്പെടുത്തുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്നലെ പറഞ്ഞ കാര്യങ്ങള്‍ ഡിജിപി കോടതിയില്‍ അതുപോലെ പറഞ്ഞിട്ടുണ്ട്. എല്ലാ തെളിവുകളും ഇതിനോടകം കൊടുത്തിട്ടുണ്ട്. കോടതി വിധി വന്ന ശേഷം ദീലീപിന്റെ ശബ്ദസന്ദേശം പുറത്തുവിടും. പക്ഷെ ഓഡിയോ ക്ലിപ്പ് പുറത്തുവിടാന്‍ പാടില്ലെന്ന് കോടതിയുടെ നിർദ്ദേശം ഉണ്ടായാൽ അത് അനുസരിക്കുമെന്നും ദിലീപും വ്യക്തമാക്കി.
അതേസമയം, ദിലീപിന്‍റെ മുൻകൂർജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. തിങ്കളാഴ്ച രാവിലെ 10.15- ന് ഹര്‍ജിയില്‍ വിധി പറയുമെന്ന് ജസ്റ്റിസ് ഗോപിനാഥ് അറിയിച്ചിട്ടുണ്ട്.

















