നമ്മൾ നടന്നുപോവുമ്പോൾ ഷർട്ടിലൊരു പൊടിവീണാൽ തട്ടിക്കളയുമെന്ന് ലോകായുക്ത സിറിയക് ജോസഫ്. കണ്ണൂർ സർവകലാശാല വി.സി നിയമനവുമായി ബന്ധപ്പെട്ട ഹർജിയിൽ വിധി പറയുന്നതിനിടെയാണ് ലോകായുക്തയുടെ പരാമർശം ഉയർന്നിരിക്കുന്നത്. മാധ്യമങ്ങൾ പല കാര്യങ്ങളും തെറ്റായാണ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ലോകായുക്ത നിയമഭേദഗതിയെക്കുറിച്ച് ഉപലോകായുക്ത പറഞ്ഞ കാര്യം തന്റെ പേരിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
കെ.ടി ജലീൽ ലോകായുക്തക്കെതിരെ ഏതാനും ദിവസങ്ങളായി വലിയ വിമർശനം ഉന്നയിക്കുന്നുണ്ട്. ഇതിനെക്കൂടി പരിഗണിച്ചാണ് ലോകായുക്തയുടെ പരാമർശമെന്നും സൂചനയുണ്ട്. കണ്ണൂർ സർവകലാശാല വി.സി നിയമനത്തിൽ മന്ത്രി അധികാര ദുർവിനിയോഗം നടത്തിയിട്ടില്ലെന്നാണ് ലോകായുക്ത കണ്ടെത്തിയിരിക്കുന്നത്.

















