ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 1,49,394 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 1072 പേരാണ് വൈറസ് ബാധ മൂലം മരിച്ചത്. ഇരുപത്തിനാലു മണിക്കൂറിനിടെ 2,46,674 പേര്‍ രോഗമുക്തി നേടി. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.27 ശതമാനം. നിലവില്‍ രാജ്യത്ത് 14,35,569 പേരാണ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയില്‍ ഉള്ളത്.
ആകെ മരണം 5,00,055. കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് പുതിയ കേസുകളിൽ 13 ശതമാനം കുറവ് രേഖപ്പെടുത്തി. 168.47 കോടി ഡോസ് വാക്സിൻ ഇതുവരെ വിതരണം ചെയ്തതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ. കേരളത്തിൽ കഴിഞ്ഞദിവസം 51,887 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. 24 മരണങ്ങളും കോവിഡ് മൂലമാെണന്ന് സ്ഥിരീകരിച്ചു.
















