തിരുവനന്തപുരം: പറവൂര്‍ മാല്യങ്കരയിലെ മല്‍സ്യത്തൊഴിലാളിയുടെ ആത്മഹത്യ അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ്. ഫോര്‍ട് കൊച്ചി ആര്‍ഡിഒ ഓഫിസിലെ ക്രമക്കേടുകളിലും അന്വേഷണം വേണം. ഇനിയൊരു സജീവന് ഉണ്ടാവരുതെന്നും വിഷയം നിയമസഭയില്‍ ഉന്നയിക്കുംമെന്നും വി ഡി സതീശന് പറഞ്ഞു.
എളുപ്പത്തിൽ പരിഹരിക്കാവുന്ന പ്രശ്നമാണ് ആത്മഹത്യയിൽ കലാശിച്ചതെന്ന് വി ഡി സതീശൻ പറഞ്ഞു. ചുവപ്പുനാട ഒഴിവാക്കാനുള്ള ഒരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല. ആർഡിഒ ഓഫീസുകളിൽ നൂറുകണക്കിന് ഫയലുകൾ കെട്ടിക്കിടക്കുന്നുവെന്നും വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. മത്സ്യത്തൊഴിലാളി പറവൂർ മൂത്തകുന്നം വില്ലേജ് മാല്യങ്കര കോഴിക്കൽ വീട്ടിൽ സജീവനാണ് (57) ആത്മഹത്യ ചെയ്തത്.
ഭൂമി തരം മാറ്റാൻ അപേക്ഷ നൽകി സർക്കാർ ഓഫിസുകൾ കയറിയിറങ്ങി നിരാശനായ സജീവൻ സർക്കാർ സംവിധാനങ്ങൾക്കെതിരെ കുറിപ്പ് എഴുതിവെച്ച ശേഷമാണ് ജീവനൊടുക്കിയത്. പുരയിടം ബാങ്കിന് പണയപ്പെടുത്തി മറ്റ് ബാധ്യതകൾ തീർക്കാൻ ബാങ്കിലെത്തിയപ്പോഴാണ് തന്റെ വീടിരിക്കുന്ന സ്ഥലം നിലമാണെന്ന് മനസ്സിലാവുന്നത്. നിലമായതിനാൽ വായ്പ ലഭിച്ചില്ല. സ്ഥലത്തിന്റെ സ്വഭാവം മാറ്റാൻ വില്ലേജ് ഓഫിസ് വഴി അപേക്ഷ നൽകി കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷം ഒന്ന് കഴിഞ്ഞു.
ബുധനാഴ്ച ഫോർട്ട് കൊച്ചി ആർഡിഒ ഓഫിസിലെത്താൻ പറഞ്ഞിരുന്നു. അതനുസരിച്ച് ബുധനാഴ്ച ആർഡിഒ ഓഫിസിൽ പോയിരുന്നു. നിരാശനായാണ് മടങ്ങിയെത്തിയത്. സർക്കാർ സംവിധാനങ്ങൾക്കെതിരെ കുറിപ്പ് എഴുതി തയാറാക്കിയ ശേഷം സജീവൻ ഒരു മുഴം കയറിൽ ജീവിതമവസാനിപ്പിക്കുകയായിരുന്നു. പലർക്കുമുള്ള കടബാധ്യതകൾ തീർക്കാനായിട്ടാണ് സജീവൻ ബാങ്ക് വായ്പക്ക് ശ്രമിച്ചത്. ഇപ്പോഴത്തെ ഭരണസംവിധാനവും ഉദ്യോഗസ്ഥരുടെ സ്വഭാവവുമാണ് തന്റെ മരണത്തിന് കാരണമെന്ന് അദ്ദേഹം കുറിപ്പിൽ പറയുന്നു.
അതേസമയം, ആര്‍ഡിഒ ഓഫിസില്‍ പോയപ്പോള്‍ അഛ്ഛന് മോശം അനുഭവം ഉണ്ടായെന്ന് സജീവൻ്റെ മകന് പറഞ്ഞു. ആത്മഹത്യ ചെയ്യേണ്ടിവരുമെന്നു വരെ ഉദ്യോഗസ്ഥരോടു അച്ഛന് പറഞ്ഞു. ഭൂമി തരംമാറ്റലിന് ഫോര്‍ട്ട് കൊച്ചി ആര്‍ഡിഒ ഓഫിസില്‍ നിന്ന് കോഴ ആവശ്യപ്പെട്ടതായുള്ള സജീവൻ്റെ കത്തും പുറത്തുവന്നു. സാധാരണക്കാരെ ഒരുതരത്തിലും ജീവിക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി സജീവൻ്റെ ആത്മഹത്യാക്കുറിപ്പ്.

















