മധ്യ തെക്കൻ കേരളത്തിൽ രാത്രി വൈകിയും മഴ തുടരും. ഇന്ന് 8 ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. വടക്കൻ കേരളത്തിൽ നിലവിൽ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദമാണ് നിലവിൽ മഴയുടെ ശക്തി വർധിക്കാനുള്ള കാരണം.
നാളെ മഴ മുന്നറിയിപ്പില്ലെങ്കിലും സെപ്റ്റംബർ 25 വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ഗ്രാമീണ മലയോര തീരദേശ മേഖലകളിൽ ഉള്ളവരാണ് കൂടുതൽ ജാഗ്രത പാലിക്കേണ്ടത്. അതേസമയം, നിലവിലെ സാഹചര്യം മേഘവിസ്ഫോടനം അല്ലെന്നും അസാധാരണ കാലാവസ്ഥ മാറ്റങ്ങൾ ഇനിയും ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടർ നിതഗോപാൽ പറഞ്ഞു.
Story Highlights : Rain will continue in central and southern Kerala until late into the night















