മഞ്ജു വാരിയർ പ്രധന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ‘ആയിഷ’യിൽ കൊറിയോഗ്രാഫറായി പ്രഭുദേവ. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിനാണ് പ്രഭുദേവ ചുവടുകൾ ചിട്ടപ്പെടുത്തുന്നത്. നീണ്ട ഇടവേളക്കു ശേഷം ഇതാദ്യമായാണ് പ്രഭുദേവ ഒരു മലയാളം ചിത്രത്തിന് കൊറിയോഗ്രാഫി ചെയ്യുന്നത്. മഞ്ജുവിനും സംഘത്തിനുമൊപ്പം പ്രഭുദേവ സെറ്റിൽ നിൽക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
ഖത്തർ വിഷൻ ഗ്രൂപ്പ് എം ഡി നൗഫൽ എൻ എം സന്നിഹിതനായിരുന്നു. നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ‘ആയിഷ’ എന്ന ചിത്രത്തിൻ്റെ രചന ആഷിഫ് കക്കോടി നിർവ്വഹിക്കുന്നു. മലയാളത്തിന് പുറമെ ഇഗ്ലീഷിലും അറബിയിലും പുറത്തിങ്ങുന്ന ചിത്രം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, തുടങ്ങിയ ഭാഷകളിലും എത്തും.
ക്രോസ് ബോർഡർ ക്യാമറയുടെ ബാനറിൽ സക്കറിയ നിർമ്മിക്കുന്നചിത്രത്തിൻ്റെ സഹ നിർമ്മാതാക്കൾ ഫെദർ ടച്ച് മൂവി ബോക്സ്, ഇമാജിൻ സിനിമാസ്, ലാസ്റ്റ് എക്സിറ്റ്, മൂവീ ബക്കറ്റ് എന്നീ ബാനറുകളിൽ ശംസുദ്ദീൻ, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി ബി എന്നിവരാണ്. ഛായാഗ്രഹണം വിഷ്ണു ശർമ നിർവഹിക്കും. എഡിറ്റർ-അപ്പു എൻ ഭട്ടതിരി, കലാ സംവിധാനം- മോഹൻദാസ്, വസ്ത്രാലങ്കാരം-സമീറ സനീഷ്.
ചമയം-റോണക്സ് സേവ്യർ, ചീഫ് അസ്സോസിയേറ്റ്-ബിനു ജി നായർ, ഗാന രചന-ബി കെ ഹരിനാരായണൻ, സുഹൈൽ കോയ, ശബ്ദ സംവിധാനം-വൈശാഖ്, സ്റ്റിൽസ്-രോഹിത് കെ സുരേഷ്, ലൈൻ പ്രൊഡ്യൂസർ-റഹിം പി എം കെ, പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകർ. യു എ ഇ യിൽ ചിത്രത്തിൻ്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ‘ആയിഷ’യുടെ ഇന്ത്യയിലെ ചിത്രീകരണം ഡൽഹി, ബോംബെ എന്നിവിടങ്ങളിലായിരിക്കും.
















