മുംബൈ: കോവിഡ് പരിശോധനയ്‌ക്കെന്ന് പറഞ്ഞ് യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ നിന്ന് സ്രവം ശേഖരിച്ച ലാബ് ടെക്‌നീഷ്യന് 10 വര്‍ഷം കഠിനതടവ്. മഹാരാഷ്ട്രയിലെ അമരാവതി ജില്ലാ കോടതിയാണ് പ്രതിയെ ശിക്ഷിച്ചത്. ബലാത്സംഗക്കുറ്റം ഉള്‍പ്പെടെയാണ് പ്രതിക്കെതിരേ ചുമത്തിയിരുന്നത്. ആകെ 12 സാക്ഷികളെയും കേസില്‍ വിസ്തരിച്ചു.
യുവതിയുടെ പരാതിയിൽ 2020 ജൂലൈ 30 നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. അമരാവതിയിലെ ഒരു മാളിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിന്റെ പേരിൽ എല്ലാ ജീവനക്കാരോടും ടെസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പരാതിക്കാരിയും മറ്റുള്ളവരും ബദ്‌നേറയിലെ ട്രോമകെയര്‍ സെന്ററിലെത്തി പരിശോധന നടത്തി. ഈ പരിശോധനയ്ക്ക് ശേഷം ലാബ് ടെക്‌നീഷ്യന്‍ യുവതിയെ വീണ്ടും ഫോണില്‍ വിളിക്കുകയും പരിശോധനാഫലം പോസിറ്റീവാണെന്ന് അറിയിക്കുകയും ചെയ്തു. കൂടുതല്‍ പരിശോധന നടത്താന്‍ ലാബില്‍ വരണമെന്നും ആവശ്യപ്പെട്ടു. ഇതനുസരിച്ച് ലാബില്‍ എത്തിയപ്പോഴാണ് യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ നിന്ന് സ്രവം ശേഖരിക്കണമെന്ന് ലാബ് ടെക്‌നീഷ്യന്‍ ആവശ്യപ്പെട്ടത്.
എന്നാൽ ഇയാളുടെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയ സ്ത്രീ സംഭവം തന്റെ സഹോദരനെ അറിയിച്ചു. സഹോദരൻ ഒരു ഡോക്ടറോട് സംസാരിച്ചതോടെയാണ് ലാബ് ടെക്നീഷ്യന്റെ കള്ളം വെളിച്ചത്തായത്. അത്തരമൊരു കൊവിഡ് പരിശോധന നിലവിലൽ നടത്തുന്നില്ലെന്ന് ഡോക്ടർ അറിയിച്ചു. ഇതോടെ യുവതി ലാബ് ടെക്നീഷ്യനെതിരെ പരാതി നൽകി.
യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് 2020 ജൂലൈ 30 ന് ഇയാളെ അറസ്റ്റ് ചെയ്തു. 12 സാക്ഷികളാണ് കോടതിയിൽ ഹാജരായത്. പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി ഇയാളെ 10 വർഷത്തേക്ക് ശിക്ഷിക്കുകയായിരുന്നു. പീഡനക്കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
















