മീററ്റ്: യുപിയിൽ തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് മടങ്ങിയ എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസിക്ക് നേരെ ആക്രമണം.മീററ്റിലെ തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് ഡൽഹിക്ക് മടങ്ങും വഴിയാണ് ആക്രമണം നടന്നത്. താൻ സുരക്ഷിതനാണെന്നും മറ്റൊരു വാഹനത്തിൽ ഡൽഹിക്ക് മടങ്ങിയെന്നും ഒവൈസി വ്യക്തമാക്കി.
അതേസമയം ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പില്‍ ആദ്യമായി മല്‍സരിക്കുകയാണ് ഉവൈസിയുടെ മജ്‌ലിസ് പാര്‍ട്ടി. ബിജെപിക്കും കോണ്‍ഗ്രസിനും എസ്പിക്കുമെതിരെയാണ് ഉവൈസിയുടെ പ്രചാരണം. ചെറുപാര്‍ട്ടികളുമായി സഖ്യം ചേര്‍ന്നാണ് ഉവൈസിയുടെ പാര്‍ട്ടി യുപിയില്‍ ജനവിധി തേടുന്നത്.
















