ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 1,72,433 കോവിഡ് കേസുകളാണ് പുതുതായി രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ ദിവസത്തേക്കാൾ 6.8 ശതമാനമാണ് വർധന. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.26 ശതമാനത്തിൽ നിന്ന് 10.99 ശതമാനമായി. 15,69,449 പരിശോധനകളാണ് കഴിഞ്ഞ ദിവസം നടത്തിയത്.
2.59,107 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. ഇരുപത്തിനാലു മണിക്കൂറിനിടെ 1008 പേര്‍ കോവിഡ് മൂലം മരിച്ചു. നിലവില്‍ രാജ്യത്ത് 15,33,921 പേരാണ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുള്ളത്. ഇതുവരെ 167.87 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
















