ഇംഫാല്‍: മണിപ്പൂരിൽ ഒറ്റയ്ക്ക് മത്സരിക്കാന്‍ ഒരുങ്ങി ജനതാദൾ യുണൈറ്റഡ്. 30 സീറ്റിലേക്ക് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ആദ്യ ഘട്ട പട്ടികയിൽ ഇടം നേടിയതിൽ എട്ട് പേർ ബി.ജെ.പി പാളയം വിട്ട് ജെ.ഡി.യുവിൽ ചേർന്നവരാണ്.
നിലവിലെ ബി.ജെ.പി എം.എൽ.എ ക്ഷേത്രിമയു ബൈരേൻ, ലാമ്ലായി മണ്ഡലത്തിൽ നിന്ന് ജനവിധി തേടും. മുൻ എം.എൽ.എമാരായ സാമുവൽ ജെൻഡായി, ഖ്വൈരക്പാം ലോകെൻ, മുൻ ചീഫ് സെക്രട്ടറി ഒ. നബകിഷോർ അടക്കം സ്ഥാനാർഥിത്വം നിഷേധിച്ചതിനെ തുടർന്ന് ബി.ജെ.പി വിട്ട് ജെ.ഡി.യുവിലെത്തിയ പ്രമുഖർക്ക് സീറ്റ് നൽകി.
കഴിഞ്ഞ ആഴ്ച കോൺഗ്രസ് വിട്ടെത്തിയ കോൺഗ്രസ് എം.എൽ.എ ഖുമുഖം ജോയ്കിഷൻ സിങ്, സ്വതന്ത്ര എം.എൽ.എ അഷാബ് ഉദ്ദീൻ എന്നിവരും പട്ടികയിൽ ഇടം പിടിച്ചു. മുൻ ഡി.ജി.പി എൽ.എം ഖൗട്ടെയും ജെ.ഡി.യുവിനായി മത്സരിക്കും.
















