തിലക് മൈതാന്‍: ഐ.എസ്.എലില്‍ ചെന്നൈയിന്‍ എഫ്.സി-എസ്.സി ഈസ്റ്റ് ബംഗാള്‍ മത്സരം സമനിലയില്‍. ഇന്‍ജുറി ടൈമില്‍ ഗോളടിച്ച നംതെയാണ് ഈസ്റ്റ് ബംഗാളിനായി സമനില സമ്മാനിച്ചത്.
ഇരുടീമുകളും രണ്ട് ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. ചെന്നൈയിനായി നിന്‍തോയിംഗാന്‍ബ മീഠേ ലക്ഷ്യം കണ്ടപ്പോള്‍ ഹീര മോണ്ടാലിന്റെ സെല്‍ഫ് ഗോളും ടീമിന് തുണയായി. ഈസ്റ്റ് ബംഗാളിനായി ഡാരന്‍ സിഡോയലും ലാല്‍റിന്‍ലിയാന നംതെയും ഗോളടിച്ചു.
ഈ സമനിലയോടെ ചെന്നൈയിന്‍ എഫ്.സി 14 മത്സരങ്ങളില്‍ നിന്ന് 19 പോയന്റുമായി പോയന്റ് പട്ടികയില്‍ ആറാം സ്ഥാനത്ത് നില്‍ക്കുന്നു. 15 മത്സരങ്ങളില്‍ നിന്ന് 10 പോയന്റ് മാത്രമുള്ള ഈസ്റ്റ് ബംഗാള്‍ പോയന്റ് പട്ടികയില്‍ 10-ാം സ്ഥാനത്താണ്.
















