തിരുവനന്തപുരം: എംജി സർവകലാശാലയിൽ വിദ്യാർഥിയിൽനിന്ന് കൈക്കൂലി വാങ്ങിയ കേസില്‍ അസിസ്റ്റന്റ് സി.ജെ. എൽസിയുടെ ജാമ്യാപേക്ഷ തിരുവനന്തപുരം വിജിലൻസ് കോടതി തള്ളി. പ്രഥമ ദൃഷ്ട്യ പ്രതി ഗൗരവമായ കുറ്റകൃത്യമാണ് ചെയ്തിരിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു.
അന്വേഷണം തുടരുന്നതിനാൽ ജാമ്യം നിഷേധിക്കുകയാണെന്നും കോടതി അറിയിച്ചു.
എംബിഎ വിദ്യാർഥിക്ക് സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും നൽകുന്നതിന് കൈക്കൂലി വാങ്ങിയതിന് എംജി സർവകലാശാലയിലെ സെക്ഷൻ അസിസ്റ്റന്റായ ആർപ്പൂക്കര സ്വദേശി സി.ജെ. എൽസിയെയാണ് കഴിഞ്ഞ ദിവസം വിജിലൻസ് പിടികൂടിയത്.

















