തിരുവനന്തപുരം: സംസ്ഥാനത്തെ ഗുണ്ടകളുടെ പട്ടിക പുതുക്കി പോലീസ്. പുതുതായി 557 പേരെ കൂടി ഗുണ്ടാപട്ടികയിൽ ഉൾപ്പെടുത്തി. ഇതോടെ സംസ്ഥാനത്ത് ഗുണ്ടാപ്പട്ടികയിലുള്ളവരുടെ എണ്ണം 2,750 പേരായി.
തിരുവനന്തപുരം, പത്തനംതിട്ട ജില്ലയിലുള്ളവരാണ് ഗുണ്ടാപ്പട്ടികയിൽ കൂടുതലായുള്ളത്. ഇതിൽ 701 പേർക്കെതിരെ കാപ്പചുമത്തി. 179 പേർക്കെതിരെ കരുതൽ തടങ്കലിലാക്കാൻ പോലീസ് നടപടി ആരംഭിച്ചു. നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് വരികയായിരുന്നവരെയാണ് ഗുണ്ടാപ്പട്ടികയിൽപ്പെടുത്തിയിരിക്കുന്നത്.
നിരന്തരം ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുന്ന സജീവമായ ആളുകളെയാണ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇപ്പോള്‍ സജീവമല്ലാത്ത ആളുകളെ ലിസ്റ്റില്‍ നിന്ന് നേരത്തെ ഒഴിവാക്കിയിരുന്നു.

















