തേഞ്ഞിപാലം: കാലിക്കറ്റ് സര്‍വകലാശാലയിലെ കൈക്കൂലി കേസില്‍ ഒരു ജീവനക്കാരനെ കൂടി സസ്‌പെന്‍ഡ് ചെയ്തു. പരീക്ഷാ ഭവനിലെ ബി എ വിഭാഗം അസിസ്റ്റന്റ് സെക്ഷന്‍ ഓഫിസര്‍ സുജിത് കുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് സസ്‌പെന്‍ഷന്‍.
അതേസമയം, സര്‍വകലാശാലയില്‍ കൈക്കൂലി ആരോപണത്തില്‍ ഇന്ന് മറ്റൊരു ജീവനക്കാരനെ കൂടി സസ്‌പെന്‍ഡ് ചെയ്തു. പ്രീഡിഗ്രി വിഭാഗം അസിസ്റ്റന്റായ എം.കെ. മന്‍സൂറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. തലശേരി സ്വദേശിനി നല്‍കിയ പരാതിയിലാണ് നടപടി. അപേക്ഷകയില്‍ നിന്ന് ഗൂഗിള്‍പേ വഴിയാണ് കൈക്കൂലി വാങ്ങിയത്.

















