തിരുവനന്തപുരം: ലത്തീൻ കത്തോലിക്ക സഭ തിരുവനന്തപുരം അതിരൂപത ആർച്ച് ബിഷപ്പ് ഡോ. സൂസൈപാക്യം വിമരിക്കൽ പ്രഖ്യാപിച്ചു. പാളയം സെന്‍റ് ജോസഫ്സ് കത്തീഡ്രൽ ദേവാലയത്തിലെ ചടങ്ങിലാണ് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ഡോ. തോമസ് നെറ്റോയാണ് പുതിയ ആര്‍ച്ച് ബിഷപ്പ്. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഡോ. സൂസൈപാക്യം സ്ഥാനം ഒഴിയുന്നത്.
കഴിഞ്ഞവര്‍ഷം അദ്ദേഹം ചുമതലകളില്‍ നിന്ന് ഒഴിയാന്‍ സന്നദ്ധത അറിയിച്ചിരുന്നു. തീരുമാനങ്ങള്‍ എടുക്കാനുള്ള അവകാശവും ഉത്തരവാദിത്വവും സാമ്പത്തിക കാര്യങ്ങളുടെ മേല്‍നോട്ടവും സഹായമെത്രാന്‍ വഹിക്കുമെന്ന് സൂസപാക്യം അറിയിച്ചിരുന്നു. 32 വർഷം പദവി വഹിച്ച ശേഷമാണ് സൂസൈപാക്യം വിരമിക്കൽ പ്രഖ്യാപിച്ചത്.

















