തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാർഥികളുടെ യാത്ര ഇളവിനുള്ള പ്രായപരിധി 17 വയസ്സായി പരിമിതപ്പെടുത്തണമെന്ന് ജസ്റ്റിസ് രാമചന്ദ്രൻ കമീഷൻ. നിരക്ക് വർധന സംബന്ധിച്ച് സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ഒപ്പം ബി.പി.എൽ വിഭാഗത്തിലുള്ളവർക്ക് മാത്രം കൺസഷൻ അനുവദിച്ചാൽ മതിയെന്നും മറ്റ് വിഭാഗം വിദ്യാർഥികൾക്ക് സാധാരണ നിരക്കാണ് ബാധകമാക്കേണ്ടതെന്നും ശിപാർശയുണ്ട്.
ബി.പി.എൽ വിഭാഗത്തിൽതന്നെ അഞ്ച് രൂപയാണ് കൺസഷൻ നിരക്കായി നിർദേശിച്ചിരിക്കുന്നത്. കുടുംബത്തിന്റെ വരുമാനത്തിന് ആനുപാതികമായി റേഷൻ കാർഡുകൾ മാനദണ്ഡമാക്കി വിദ്യാർഥികൾക്ക് ബസുകളിൽ കൺസഷൻ നിശ്ചയിക്കാൻ സർക്കാർ ആലോചിക്കുന്ന സാഹചര്യത്തിൽ ബി.പി.എൽ വിഭാഗങ്ങൾക്ക് മാത്രമായി കൺസഷൻ പരിമിതപ്പെടുത്തുമോ എന്നത് വ്യക്തമല്ല.
അതേസമയം സംസ്ഥാനത്തെ ബസ് ചാര്‍ജ് വർധിപ്പിക്കണമെന്ന് ജസ്റ്റിസ് രാമചന്ദ്രന് കമ്മിഷന് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. മിനിമം ചാർജ് എട്ട് രൂപയിൽ നിന്ന് പത്താക്കണമെന്നാണ് ശുപാർശ. ജസ്റ്റിസ് രാമചന്ദ്രൻ റിപ്പോർട്ടിൽ സർക്കാർ റിപ്പോർട്ടിൽ തീരുമാനം ഉടൻ അറിയിക്കും.ജസ്റ്റിസ് എം.രാമചന്ദ്രന് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കെ.എസ്.ആര്.ടി.സി. ഓര്‍ഡിനറി ബസുകള്‍ക്കും സ്വകാര്യ ബസുകള്‍ക്കും മിനിമം ചാര്‍ജ് 10 രൂപയായി ഉയര്‍ത്തണമെന്നാണ്. ഇതിന് ശേഷമുള്ള ഓരോ കിലോമീറ്ററിനും ഒരു രൂപയാക്കാം. നിലവില്‍ ഇത് 70 പൈസയാണ്.

















