കൊച്ചി: ബലാത്സംഗം ചെയ്‌തെന്ന യുവതിയുടെ പരാതിയെത്തുടർന്ന് വ്‌ളോഗറും നടനുമായ ശ്രീകാന്ത് വെട്ടിയാര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൊച്ചിയിലെ ഫ്‌ളാറ്റില്‍വച്ചും ഹോട്ടലില്‍വച്ചും ശ്രീകാന്ത് പീഡിപ്പിച്ചെന്നാണ് കേസ്.
യുവതിയുടെ പരാതിയിൽ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്.വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് യുവതി പൊലീസില്‍ നല്‍കിയ പരാതി. ആദ്യം ഫേസ്ബുക്ക് കുറിപ്പിലൂടെ വെളിപ്പെടുത്തല്‍ നടത്തുകയും പിന്നീട് പൊലീസിനെ സമീപിക്കുകയുമായിരുന്നു. പരാതിയെ തുടര്‍ന്ന് ശ്രീകാന്ത് വെട്ടിയാര്‍ ഒളിവില്‍ പോയി.അന്വേഷണം നടത്തിയെങ്കിലും പിടികൂടാനായില്ല.

















