ആലപ്പുഴ: അമ്മയെയും രണ്ടു മക്കളെയും വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. താമരക്കുളം കിഴക്കേമുറി പച്ചക്കാട് കലാഭവനത്തിൽ ശശിധരൻ പിള്ളയുടെ ഭാര്യ പ്രസന്ന (54), മക്കളായ കലമോൾ (34), മീനുമോൾ (32)എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
രണ്ടുപേരുടെ മൃതദേഹങ്ങൾ കട്ടിലിലും ഒരാളുടെ മൃതദേഹം തറയിലുമായാണ് കണ്ടത്. മക്കളുടെ ശാരീരിക, മാനസിക ബുദ്ധിമുട്ടുകളും ഭർത്താവിന്റെ രോഗവും സാമ്പത്തിക പ്രയാസവും കാരണം പ്രസന്ന മക്കളോടൊപ്പം ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്റെ നിഗമനം. കായംകുളത്തു നിന്ന് ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്. ഫൊറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് നൂറനാട് പോലീസ് അന്വേഷണം ആരംഭിച്ചു.

















