കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തുണ്ടായ സംഘർഷത്തിൽ പരിക്കേറ്റു ഒരാൾ മരിച്ചു. കോഴിക്കോട് പാറോപ്പടി സ്വദേശി ഫൈസലാണ് മരിച്ചത്. കത്തി കൊണ്ട് ആഴത്തിൽ മുറിവേറ്റതാണ് മരണകാരണം.
കോഴിക്കോട് ലിങ്ക് റോഡില്‍ രാത്രി ഒമ്പതരയോടെയാണ് സംഭവം. സംഭവത്തില്‍ കായംകുളം സ്വദേശി ഷാനവാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഫൈസലിനെ കുത്തിയ ശേഷം പ്രതി റെയില്‍വേ സ്റ്റേഷനിലേക്ക് ഓടിക്കയറി. തുടര്‍ന്ന് മൂന്നാമത്തെ പ്ലാറ്റ്‌ഫോമില്‍ വെച്ച് പോര്‍ട്ടര്‍മാരും യാത്രക്കാരും ചേര്‍ന്നാണ് ഇയാളെ പോലീസില്‍ ഏല്‍പിച്ചത്.
മദ്യലഹരിയിൽ ഇരുവരും തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.

















